പവർ കോൺഫറൻസ് 2024
പത്തനംതിട്ട: ഇമ്മാനുവേൽ ഫെയ്ത്ത് മിനിസ്ട്രീസ് ഇന്റർനാഷനലിന്റെയും ( I F M I ) പതിനഞ്ചിൽ അധികം പെന്തക്കോസ്ത് സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 18 വ്യാഴം രാവിലെ 9 മണി മുതൽ 20 ശനി ഉച്ചക്ക് 1 മണി വരെ പവർ കോൺഫറൻസ് പത്തനംതിട്ട തടിയൂർ ഐ എഫ് എം ഐ ക്യാമ്പ് സെന്ററിൽ നടക്കും.
പാസ്റ്റർമാരായ ടി ജെ ശാമുവേൽ, ഡോ ഐസക് വി മാത്യു, ടി എ ശാമുവേൽ, വർഗ്ഗീസ് ബേബി, ടി എ ശാമുവേൽ, വർഗ്ഗീസ് ബേബി, ജോമോൻ കുരുവിള, പി എം ജോർജ്ജ്, റോബി ജേക്കബ് മാത്യു, ബെഞ്ചമിൻ എം ചാക്കോ, ടി എ വർഗ്ഗീസ് എന്നിവർ കോൺഫറൻസ് സെഷനുകൾക്ക് നേതൃത്വം നൽകും. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക് മാത്രം. (രജിസ്ട്രേഷൻ ഫീസ് 500/- താമസവും ഭക്ഷണവും ഉൾപ്പെടെ). പവർ കോൺഫറൻസിൽ പങ്കെടുക്കുവാൻ ആഗ്രഹിയ്ക്കുന്നവർ 2024 ഏപ്രിൽ 10 ബുധനാഴ്ച 6 PM ന് മുൻപായി ഗൂഗിൾ പേ അക്കൗണ്ടിൽ ആളൊന്നിന് 500 /- അടച്ചു പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ചെയ്തതിന്റെ വിശദാംശങ്ങൾ സ്ക്രീൻ ഷോട്ട് എടുത്തു പാസ്റ്റർ T A ശാമുവേൽ വാട്ട്സ് ആപ്പ് നമ്പർ +91 952 60 35043; +96 5667 29391 ലേക്ക് അയച്ചു കൊടുക്കേണ്ടതാകുന്നു.


- Advertisement -