ഏ ജി കായംകുളം സെക്ഷൻ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ കാത്തിരിപ്പ് യോഗം
കായംകുളം: അസംബ്ലിസ് ഓഫ് ഗോഡ് കായംകുളം സെക്ഷൻ സൺഡേസ്കൂളിന്റെ ആഭിമുഖ്യത്തിൽ “കാത്തിരിപ്പ് യോഗം” 2023 ഡിസംബർ 28 വ്യാഴം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തഴവാമുക്ക് കർമ്മേൽ ഏ ജി ചർച്ചിൽ വെച്ച് നടത്തപെടുന്നു. സെക്ഷൻ സൺഡേ സ്കൂൾ കൺവീനർ പാസ്റ്റർ. രാജു ജോൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്നു.
സൺഡേ സ്കൂൾ സെക്രട്ടറി അനീഷ് കെ സ്വാഗതം ആശംസിക്കും. പാസ്റ്റർ ബിനോയ് കൊല്ലം മുഖ്യ സന്ദേശം നൽകും. ആരാധനകൾക്ക് ലിജോ ഡേവിഡും, ജോയൽ ബി. ചാക്കോയും നേതൃത്വം നൽകും. സൺഡേ സ്കൂൾ ട്രഷറർ പ്രസ്റ്റിൻ പി ജേക്കബ് കൃതഞ്ജത പറയും.