“ദി ഗോസ്പൽ കാരവൻ” ഇന്ന് മുതൽ തിരുവല്ലയിൽ

തിരുവല്ല: ക്രിസ്തീയ ദർശനങ്ങളുടെ കാലിക പ്രസക്തി വെളിപ്പെടുത്തുന്ന “ദി ഗോസ്പൽ കാരവൻ” എന്ന പ്രോഗ്രാം തിരുവല്ലയിൽ നടക്കുന്നു. ഡിസംബർ 15, 16, 17 വെള്ളി മുതൽ ഞായർ വരെ എല്ലാ ദിവസവും 5 .30 pm – 8 .30 pm വരെ. സ്ഥലം : KVCM ഹാൾ, നവജീവോദയം, തിരുവല്ല. ‘ദി കാർപെന്റെർസ് ഡെസ്ക് ‘ അവതരിപ്പിക്കുന്ന ഈ മീറ്റിംഗുകളിൽ “ദൈവം നമ്മോടു കൂടെ” (day 1), “ഭൂമിയിൽ സമാധാനം” (day 2), “ആധിപത്യം അവന്റെ തോളിൽ” (day 3) എന്നീ തീമുകൾ ചർച്ച ചെയ്യപ്പെടുന്നു. വളരെ ലളിതമായും, ആനുകാലിക പ്രസക്തിയോടും കൂടെ ദൈവവചനത്തിൽ അധിഷ്ഠിതമായ വിചിന്തനങ്ങൾ ആണ് ഈ യോഗങ്ങളിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് .

ബ്ര. ആശിഷ് ജോൺ (വിഷയം :“മതത്തിനൊരു മറുമരുന്ന് ”), പാ: അനിൽ കൊടിത്തോട്ടം (വിഷയം : “മതം – മാനവികത – ക്രിസ്തു ദർശനം”), റവ. ഫാ. ജോൺസൺ തേക്കിടയിൽ (വിഷയം : “ഭാരതസഭയുടെ ദൗത്യം”), പാ. രാജു പി. ജോൺ (വിഷയം : “ആത്യന്തിക സമാധാനം എവിടെ?”), ബ്ര. ചെറി ജോർജ് ചെറിയാൻ – (വിഷയം : “സ്ഥിരമാക്കപ്പെട്ട സിംഹാസനത്തിലെ രാജാവ് ”), ബ്ര. ആഷേർ ജോൺ (വിഷയം : “ദാസനായ രാജാവിന്റെ അധോമുഖമായ സാമ്രാജ്യം”) എന്നിവർ ഈ യോഗങ്ങളിൽ സംസാരിക്കുന്നു. ബ്ര. ഇമ്മാനുവേൽ ഹെൻറിയും സംഘവും സംഗീത ശുശ്രുഷ നിർവഹിക്കുന്നു. ബ്ര. ജോർജ് കോശി മൈലപ്ര പരിപാടികൾ മോഡറേറ്റ് ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.