ഹൗസ് ഓഫ് ഹോപ്പിനു തറക്കല്ലിട്ടു
തിരുവനന്തപുരം: ഹൗസ് ഓഫ് ഹോപ്പ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പണിയുന്ന മുതിർന്ന പൗരന്മാർക്കുള്ള ഹോപ്പ് സെന്ററിന്റെയും ചാരിറ്റി വിഭാഗത്തിനായുള്ള അഗാപ്പേ സെന്ററിന്റെയും തറക്കല്ലിടീൽ കഴിഞ്ഞ ഒമ്പതിന് ശനിയാഴ്ച പോത്തൻകോട് കീഴ്‍തോന്നയ്ക്കൽ വില്ലേജ് ഓഫിസ് റോഡിൽ ഉള്ള സൈറ്റിൽ നടന്നു.
മാനേജിങ് ട്രസ്റ്റീ പാസ്റ്റർ സാം റ്റി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ശ്രീ കെ സി വർഗീസ്, ഡോ. ടീന മേരി വർഗീസ്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് ശ്രീമതി. അനിതകുമാരി, വാർഡ് മെമ്പർ ശ്രീമതി. വർണ്ണ ലതീഷ് എന്നിവർ സംബന്ധിച്ചു.
2025ൽ പൂർത്തിയാകുന്ന പദ്ധതിക്ക് ഏകദേശം 20 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നു.