ഐപിസി താനെ ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ

ഇന്ത്യ പെന്തക്കോസ്തു ദൈവസഭ മഹാരാഷ്ട്ര സ്റ്റേറ്റ് ,താനെ ഡിസ്ട്രിക്ട് 27-) മത്‌ വാർഷിക കൺവെൻഷൻ ഡിസംബർ 8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ കല്യാൺ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപമുള്ള ശ്രീ ദാമോദരാചാര്യ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ഐപിസി താനെ ഡിസ്ട്രിക്ട് പ്രസിഡണ്ട് പാസ്റ്റർ കെ. എം. വർഗീസ് ഉത്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ പ്രാസംഗികൻ ആയിരിക്കും.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 മണി വരെയാണ് രാത്രി യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കല്യാൺ ഐപിസി എബനേസർ ഹാളിൽ വച്ച് പാസ്റ്റേഴ്‌സ് ഫാമിലി കോൺഫറൻസും ഓർഡിനേഷൻ ശുശ്രൂഷയും നടത്തപ്പെടും. ഈ സമ്മേളനത്തിൽ ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് ഭാരവാഹികളായ പ്രസിഡണ്ട് പാസ്റ്റർ പി. എം. ചെറിയാൻ, വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ. എം. വർഗീസ്, സെക്രട്ടറി പാസ്റ്റർ കെ.എ.മാത്യു തുടങ്ങിയവർ ശുശ്രൂഷകൾ നിർവഹിക്കും.

ഞായറാഴ്ച രാവിലെ 9.30 മുതൽ താനെ ഡിസ്ട്രിക്ടിലെ 27 ൽ പരം പ്രാദേശിക സഭകൾ പങ്കെടുക്കുന്ന സംയുക്ത ആരാധനയും ഉണ്ടായിരിക്കും. ഐപിസി താനെ ഡിസ്ട്രിക്ട് ഗായക സംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സാംകുട്ടി ഏബ്രഹാം ഡിസ്ട്രിക്ട് സെക്രട്ടറിയായും, വർഗീസ് മാത്യു ഡിസ്ട്രിക്ട് ട്രഷറർ ആയും സേവനം അനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply