ഭയം മാറണമെങ്കിൽ ആത്മാവിനാൽ നിറയപ്പെടണം: പാസ്റ്റർ ദാനിയേൽ വില്യംസ്
തിരുവല്ല: ഭയം മാറണമെങ്കിൽ ആത്മാവിനാൽ നിറയപ്പെടണം
എന്നു പാസ്റ്റർ ദാനിയേൽ വില്യംസ്. നമ്മുടെ സമൂഹം തെറ്റായ വഴിയിൽ സഞ്ചരിക്കുമ്പോൾ അവിടെ നാം മാതൃകയോടെ നിൽക്കണമെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ അഞ്ചാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പാസ്റ്റർ മാത്യു വർഗീസും സന്ദേശം നൽകി. പാസ്റ്റർ തോമസ് യോഹന്നാൻ അധ്യക്ഷനായിരുന്നു. പാസ്റ്റർ എബ്രഹാം മാർക്കൊസ്, ബ്രദർ ജോൺസൻ സി, പാസ്റ്റർ എ വി ജോസ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിച്ചു.
നാളെ രാവിലെ 9ന് സി ഇ എം-സൺഡേ സ്കൂൾ, സഹോദരി സമാജം സമ്മേളനവും ഉച്ചയ്ക്ക് 2.30ന് ശാരോൻ ബൈബിൾ കോളേജ് അലൂമ്നി മീറ്റിംഗും നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ജോൺ ജോൺസൻ, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.