ശാരോൺ ഫെലോഷിപ്പ് യൂ. എ. ഇ റീജിയൻ 25മത് സംയുക്ത ആരാധന ഡിസംബർ 10ന്

ദുബായ്: അശാന്തിയുടെയും, അസമാധാനത്തിന്റെയും നെരിപ്പോടുകൾ ലോകമെമ്പാടും നീറിപ്പുകയുമ്പോൾ, വിശ്വാസ സമൂഹത്തിന് പ്രത്യാശയുടെയും, പ്രതീക്ഷയുടെയും, സാഹോദര്യത്തിന്റെയും സന്ദേശം പകർന്നു നൽകിക്കൊണ്ട് ശാരോൺ ഫെലോഷിപ് യുഎഇ റീജിയൻ 25 മത് സംയുക്ത ആരാധന ഡിസംബർ 10 ഞായറാഴ്ച രാവിലെ 9:30ന് വിന്നർ സ്പോർട്സ് ക്ലബ്ബ് അജ്മാനിൽ വച്ച് നടക്കും.

യുഎഇ റീജിയന് കീഴിലുള്ള കീഴിലുള്ള 16 ദൈവസഭകളിലേയും വിശ്വാസികളുടെ സംഗമ വേദിയായി ഇത് മാറും.ശാരോൺ ഫെലോഷിപ് യുഎഇ റീജിയൻ പാസ്റ്റർ, പാസ്റ്റർ ജോൺസൺ ബേബി ഉദ്ഘാടനം ചെയ്യും, ശാരോൺ ഫെലോഷിപ്പ് ദേശീയ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ് മുഖ്യപ്രഭാഷകൻ ആയിരിക്കും. റീജിയന് കീഴിലുള്ള വിവിധ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ശാരോൺ ഫെലോഷിപ് യുഎഇ റീജിയൻ കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകും. യുഎഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബർട്ട് ജോർജിൻറെ നേതൃത്വത്തിൽ റീജിയൻ സെന്റർ പാസ്റ്റർമാരായ റവ. ഡോ. കെ.ബി ജോർജ്കുട്ടി, റവ. ഡോ. ഷിബു വർഗീസ്, അബുദാബി സെന്റർ ഏരിയ കോ ഓർഡിനേറ്റർ തോമസ് ഫിലിപ്പ് എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി ഒരുക്കങ്ങൾ നടത്തി വരുന്നു .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply