യു.കെയിൽ കെയറർ എൽബി സെബിൻ (34) മരണമടഞ്ഞു

റെഡ്‌ഡിംഗ്: യുകെയിലെ റെഡ്‌ഡിംഗിൽ എറണാകുളം മഞ്ഞുമ്മൽ പരേതനായ വർഗീസിന്റെയും ലവ്ലിയുടേയും മകൾ എൽബി സെബിൻ ഞായറാഴ്ച (26/11/2023) മരണമടഞ്ഞു. മുപ്പത്തിനാല് വയസ്സ് മാത്രമായിരുന്നു പ്രായം . കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കെയറർ വിസയിൽ യുകെയിലെത്തി ജോലി ചെയ്ത് വരികയായിരുന്നു. ഭർത്താവ് സെബിൻ പീറ്ററും മൂത്തമകനും കൂടെയുണ്ട്.

നാട്ടിലുള്ള മറ്റ് രണ്ടുകുട്ടികളേയും കൂടി യുകെയിൽ കൊണ്ടുവന്നു ജീവിതം നയിക്കുവാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം കുടുംബത്തെ തേടിയെത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം യുകെയിൽ തന്നെ സംസ്‌കരിക്കുവാനാണ് ബന്ധുക്കളുടെ തീരുമാനം. സെബിനും മകനും സഹായത്തിനായി ന്യൂബറി മലയാളി കൾച്ചറൽ അസോസിയേഷൻ പ്രവർത്തകരും രംഗത്തുണ്ട്. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply