ക്രൈസ്തവ എഴുത്തുപുര “ഡിവൈൻ റിഥംസ് 2023” ഒന്റാറിയോയിൽ നടക്കും

ഒന്റാറിയോ (കാനഡ) : ക്രൈസ്തവ എഴുത്തുപുര കാനഡ ഒന്റാറിയോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ഡിവൈൻ റിഥംസ് 2023” എന്ന പേരിൽ ഡിസംബർ 9, 2023 ശനിയാഴ്ച രാവിലെ 10:30 മുതൽ 3:30 വരെ വുഡ്ബൈൻ മാളിൽ (500 Rexdale Blvd. Etobicoke ON M9W 6K5) വെച്ച് മ്യൂസിക്കൽ ഇവന്റ് നടത്തപ്പെടും.

ഒന്റാറിയോയിലെ വിവിധ പ്രാദേശിക സഭകൾ ഈ ഇവന്റിൽ
പങ്കെടുക്കുകയും വിവിധ പ്രാദേശിക സഭകളിലെ ദൈവദാസന്മാർ സന്ദേശങ്ങൾ നൽകുകയും ചെയ്യും.

ഒന്റാറിയോ യൂണിറ്റ് പ്രസിഡന്റ് ബിജു സാമിനൊപ്പം മറ്റു യുണിറ്റ് അംഗങ്ങളും ഈ ഇവന്റിന് നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ അംഗങ്ങളും ജനറൽ കൗൺസിലിൽ നിന്നുള്ള പ്രതിനിധികളും ഈ ഇവന്റിൽ സംബന്ധിക്കുന്നതാണ്. ഒന്റാരിയോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദൈവജനത്തേയും ഞങ്ങൾ ഈ പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.| വാർത്ത: സെനോ ബെൻ സണ്ണി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply