ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് ആരംഭിക്കും

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് തിങ്കളാഴ്ച ആരംഭിക്കും. തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടക്കുക. “ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക” (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം. 5.30ന് പ്രാർത്ഥിച്ചു ആരംഭിക്കുന്ന കൺവൻഷൻ സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്ബ്, പാസ്റ്റർ ജോസ് ജോസഫ് , ഡോ. മാത്യു വർഗീസ് (USA), പാസ്റ്റർ ജോൺ ജോൺസൻ ((USA), പാസ്റ്റർ സാം തോമസ് (ദോഹ), പാസ്റ്റർ ഡാനിയേൽ വില്യംസ് (അബുദാബി), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ വർഗീസ് ജോഷ്വാ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ദിവസവും വൈകിട്ട് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ, പകൽ പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, ധ്യാന യോഗങ്ങൾ, ഓർഡിനേഷൻ, ബൈബിൾ സ്റ്റഡി, സി.ഇ.എം, സൺഡേ സ്കൂൾ, വനിതാ സമാജം സമ്മേളനങ്ങൾ, റൈറ്റേഴ്സ് ഫോറം സമ്മേളനം, സ്നാന ശുശ്രൂഷ, ശാരോൻ ബൈബിൾ കോളേജ് അലൂമിനി മീറ്റിംഗ്, സംയുക്ത സഭായോഗം എന്നിവ നടക്കും. ഡിസംബർ 3 ഞായറാഴ്ച സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ്റെ അനുഗ്രഹകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൺ കെ. ശമുവേൽ, പാസ്റ്റർ ഫിന്നി ജേക്കബ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് കെ., മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ. തോമസ്, ട്രഷറർ ബ്രദർ രാജൻ ഈശോ തുടങ്ങിയവർ നേതൃത്വം നൽകും. ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply