യാഷാ മിഷൻ ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക കൺവൻഷൻ
ചേർത്തല: “യേശുക്രിസ്തുവിന്റെ രക്ഷയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുക” എന്ന ലക്ഷ്യത്തോടെ 2005 ൽ ചേർത്തല കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച യാഷാ മിഷൻ ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക കൺവെൻഷനും മെറിറ്റ് അവാർഡ് വിതരണവും നവംബർ മാസം 25 ആം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ വയലാർ എൻ.എച്ച് .ജംഗ്ഷന് കിഴക്കുവശമുള്ള ഐ.പി.സി. ശാലേം പ്രയർ സെൻററിൽ വച്ച് പാസ്റ്റർ മാർട്ടിൻ മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കും.
പാസ്റ്റർ മത്തായി ഹാബേൽ എറണാകുളം പാസ്റ്റർ പ്രകാശ് പീറ്റർ ചെങ്ങന്നൂർ തുടങ്ങിയ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും വോയിസ് ഓഫ് ജീസസ് കൊച്ചി ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും പാസ്റ്റർ സജി പോൾ (ഡയറക്ടർ യാഷാ മിഷൻ ഇന്ത്യ) പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.