ഏ ജി സൺഡേസ്കൂൾ വാർഷിക പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക് കൌൺസിൽ സൺഡേസ്കൂൾ വാർഷിക പരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 26 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണി മുതൽ 5 വരെ ആണ് പരീക്ഷ നടക്കുന്നത്. വളരെ വിപുലമായ ഒരുക്കങ്ങൾ ആണ് ഇതിനായി സൺഡേസ്കൂൾ കമ്മിറ്റി ചെയ്തിരിക്കുന്നത്. സെക്ഷൻ തലത്തിൽ ഉള്ള ചോദ്യപേപ്പർ വിതരണം നവംബർ 18 നു രാവിലെ 10 മണി മുതൽ അടൂർ ടൗൺ സഭയിൽ വച്ചു നടക്കും.
അതാതു സെക്ഷൻ സൺഡേസ്കൂൾ കമ്മിറ്റി സഭകളിൽ ഉള്ള ചോദ്യപേപ്പർ വിതരണം നടത്തണം. അതീവ സുരക്ഷ സംവിധാനത്തോടെയും, കൃത്യതയാർന്ന ചിട്ടയോടും കൂടി ആണ് പരീക്ഷ നടക്കുന്നത്. ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ സുനിൽ പി വർഗീസ്ന്റെ നേതൃത്വത്തിൽ ബ്രഹത്തായ ഒരു ടീം തന്നെ പരീക്ഷ നടത്തിപ്പിനുണ്ട്. ജോൺസൻ ടി സെക്രട്ടറിയായും ബിജു ഡാനിയേൽ ട്രഷറർ ആയും സേവനം അനുഷ്ഠിക്കുന്നു. ഈ വർഷം 8500 ൽ അധികം കുട്ടികൾ പരീക്ഷ എഴുതുന്നു.