ജോസ് ഏബ്രഹാം (46) ദുബൈയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു

ദുബായ്: യുഎഇയില്‍ പ്രവാസി മലയാളിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പുത്തന്‍ വീട്ടില്‍ പരേതരായ ടി. സി. ഏബ്രഹാമിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകന്‍ സന്തോഷ് എന്ന് വിളിക്കുന്ന ജോസ് ഏബ്രഹാം ആണ് മരിച്ചത്. 46 വയസ്സായിരുന്നു.

ദുബൈയില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിന് ജോസ് ഏബ്രഹാം ഓടിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം.

ഭാര്യ: ചെന്നിത്തല ചാങ്ങയില്‍ എലിസബത്ത്. മക്കള്‍: സാനു, ശ്രേയ. സംസ്‌കാരം പിന്നീട് കേരളത്തിൽ നടക്കും. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply