പാസ്റ്റർ കോശി ഐസക്കിന്റെ പിതാവ് ഐസക്ക് കോശി (84) അക്കരെ നാട്ടിൽ
തിരുവനന്തപുരം: പാളയം പി എം ജി സഭാംഗവും, പാളയം താഴേതിൽ കുടുംബംഗവും, കാനഡയിലെ ബെഥേൽ കേരള ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ കോശി ഐസക്കിൻറെ പിതാവുമായ ഐസക്ക് കോശി (84) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷകൾ നവംബർ 6 ന് പാളയം പി എം ജി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു. ശുശ്രുഷകൾക്ക് പി എം ജി ജനറൽ പ്രസിഡന്റ് പാസ്റ്റർ എം എ വർഗീസ്, മുൻ പ്രസിഡന്റ് പാസ്റ്റർ ജി ജെ അലക്സാണ്ടർ, പാസ്റ്റർ കെ വി തോമസ്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
ഗവണ്മെന്റ് അഡിഷണൽ സെക്രട്ടറി, മുൻ മന്ത്രി ശ്രീ സി വി പത്മരാജന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി, സെക്രട്ടറിയേറ്റ് അസോസിയേഷൻ ട്രെഷറർ, സ്റ്റാഫ് സഹകരണ സംഘം പ്രസിഡണ്ട് എന്നീ നിലകളിൽ പരേതൻ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: മുളക്കുഴ പാൻങ്കാവിൽ എലിസബേത്ത് ഇടിക്കുള( റിട്ട. ലൈബ്രേറിയൻ, സെക്രട്ടറിയേറ്റ്)
മകൻ: പാസ്റ്റർ കോശി ഐസക്ക് (മുൻ HDFC സീനിയർ മാനേജർ)
മരുമകൾ: ബെറ്റി നൈനാൻ
കൊച്ചുമക്കൾ: ലിസാ, റിജോയ്.
വാർത്ത: ഗ്രേയ്സൺ സണ്ണി, ടോറോന്റോ