റ്റി പി എം ഓതറ സഭാ ശുശ്രൂഷകൻ പാസ്റ്റർ തര്യൻ ജോൺ (മോനച്ചൻ 59) അക്കരെ നാട്ടിൽ
തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ ഓതറ സഭാ ശുശ്രൂഷകൻ പാസ്റ്റർ തര്യൻ ജോൺ (മോനച്ചൻ 59) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ 31 വർഷം കോട്ടയം, കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട, തിരുവല്ല എന്നീ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു.
സംസ്കാരം ഇന്ന് 1 ന് തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി പി എം സെമിത്തേരിയിൽ. പരേതൻ ആലപ്പുഴ തൈപ്പറമ്പിൽ സ്വദേശിയാണ്.