ഐ.പി.സി ഭൂട്ടാൻ റീജിയൻ കൺവെൻഷന് അനുഗ്രഹീത സമാപ്തി
ജയ്ഗോൺ: പതിമൂന്നാമത് ഐ.പി.സി ഭൂട്ടാൻ റീജിയൻ കൺവെൻഷൻ ന
വംബർ അഞ്ചിന് രാവിലെ നടന്ന ആരാധനയോടും, കർതൃമേശയോടും കൂടി അവസാനിച്ചു. ആരാധന യോഗത്തിന് സെക്രട്ടറി പാസ്റ്റർ ബേബി മാത്യൂസ് നേതൃത്വം നൽകി. പ്രസിഡന്റ് പാസ്റ്റർ അലക്സ് വെട്ടിക്കൽ ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ ഷിബു തോമസ് സമാപന സന്ദേശം നൽകി.
സീനിയർ മിനിസ്റ്റർ ഡോ. പി.എം മാത്യൂസിന്റെ പ്രാർത്ഥന ആശിർവാദത്തോടുകൂടി ഈ വർഷത്തെ വാർഷിക കൺവെൻഷന് തിരശ്ശീല വീണു. നവംബർ രണ്ടിന് വൈകിട്ട് ആരംഭിച്ച കൺവെൻഷൻ പാസ്റ്റർ അലക്സ് വെട്ടിക്കൽ പ്രാർത്ഥിച്ചു ദൈവകരങ്ങളിൽ സമർപ്പിച്ചു. അന്നും, തുടർന്ന് രാത്രികളിലും പാസ്റ്റേഴ്സ് നോയൽ ഫ്രീമാൻ (മുംബൈ),ഷിബു തോമസ് (ഒക്കലഹോമ) എന്നിവർ പ്രധാനമായും ദൈവവചന പ്രഘോഷണം നടത്തി.
വെള്ളിയാഴ്ച പകൽ യുവജന സമ്മേളനവും, ശനിയാഴ്ച പകൽ ശുശ്രൂഷകന്മാരുടെ പ്രത്യേക സമ്മേളനവും നടന്നു. പാസ്റ്റേഴ്സ് ബിന്നി മാത്യൂസ്, സന്തോഷ് ലോഹാർ ഡോ.ബിനു ദേവസ്യ തുടങ്ങിയവർ വിവിധ യോഗങ്ങൾക്ക് അധ്യക്ഷത വഹിച്ചു.