നഴ്സ് ഡീന സാമൂവേൽ (45) ബഹ്റൈനിൽ നിര്യാതയായി

മനാമ : ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോളേജിലെ നേഴ്സ് എറണാകുളം അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടിൽ ഡീന സാമൂവേൽ (45 വയസ്സ്) ബഹ്റൈനിൽ നിര്യാതയായി. പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവലിന്റെയും മേരിയുടെയും മകളാണ് ഡീന സാമൂവേൽ. ചില നാളുകളായി അർബുദ ബാധിതയായി ചികിൽസയിലായിരുന്നു.

ഭർത്താവ്: റ്റോണി (ബഹ്റൈൻ). മക്കൾ: ബോസ്കോ റ്റോണി, ക്രിസ്റ്റോ റ്റോണി (ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ). ബഹ്‌റൈൻ കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയാണ്  ഡീന സാമൂവേലൽ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply