ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് കണ്‍വൻഷൻ വ്യാഴാഴ്ച മുതല്‍ ദുബായിൽ
ദുബായ്: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമമായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്‍വന്‍ഷന്‍ നവംബർ 9 മുതല്‍ 12 വരെ ദുബായിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 ന് പൊതുയോഗവും ഞായറാഴ്ച രാവിലെ 9 ന് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും ദുബായ് അമേരിക്കൻ ഹോസ്പിറ്റലിന് സമീപമുള്ള അൽ നാസർ ലെയ്‌സർലാൻഡിൽ (ഐസ് റിങ്ക്) നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും വെള്ളിയാഴ്ച വൈകിട്ട് 3 ന് എം ഇ സി സ്ക്രിപ്ചർ സ്കൂൾ ടീച്ച്യസ് മീറ്റിംഗും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും ദുബായ് ഹോളി ട്രിനിറ്റി ചർച്ചിലും നടക്കും.
ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ 15 ഓളം സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ
ഐ.ശാമുവേൽ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ചാൾസ് ഡെന്നീസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും.