ബെറാക്ക ക്രിസ്ത്യൻ ഇന്റർനാഷണൽ മിനിസ്ട്രീസ് അബുദാബിയുടെ ആറാമത് വാർഷിക കൺവൻഷൻ 17 മുതൽ 19 വരെ

അബുദാബി: ബെറാക്ക ക്രിസ്ത്യൻ ഇന്റർനാഷണൽ മിനിസ്ട്രീസ് അബുദാബിയുടെ ആറാമത് വാർഷിക കൺവൻഷൻ 2023 നവമ്പർ മാസം 17, 18, 19 തീയതികളിൽ അബുദാബിയിൽ വച്ച് നടത്തപ്പെടും. ബെറാക്ക ദൈവസഭയുടെ സീനിയർ പാസ്റ്റർ സാബു ചെറിയാൻ ഉൽഘാടനം നിർവ്വഹിക്കുന്ന കൺവൻഷനിൽ അനുഗ്രഹീത യുവ പ്രഭാഷകൻ പാസ്റ്റർ സാം മാത്യു വചനം പ്രഘോഷിക്കും. അനുഗ്രഹീത വർഷിപ് ലീഡർ ഡോക്ടർ ബ്ലെസ്സൺ മേമനയോടൊപ്പം പാസ്റ്റർ ബ്രൈറ്റ് ഏബ്രഹാമും ബ്രദർ ഡെനിലോ ഡെന്നീസും ചേർന്ന് ആരധനാ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും.

അബുദാബിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദൈവജനത്തേയും ഈ യോഗങ്ങളിലേക്ക് ഹാർഥവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി +971507323463, +971551824426 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply