വർഗ്ഗീസ് ജേക്കബ് (59) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് : ചർച്ച്‌ ഓഫ് ഗോഡ് അഹ്മദി കുവൈറ്റ്‌ സഭാംഗവും, കൊട്ടാരക്കര ഓലകെട്ടിയമ്പലം സ്വദേശിയുമായ വർഗ്ഗീസ് ജേക്കബ് (59 വയസ്സ്) കുവൈറ്റിൽ നിര്യാതനായി. കഴിഞ്ഞ ഒരാഴ്ചയായി ശാരീരിക സൗഖ്യമില്ലാതെ ഗുരുതരാവസ്ഥയിൽ സബാഹ് ഹോസ്പിറ്റലിൽ അഡ്മിറ്റായി വെന്റിലേറ്ററിലായിരുന്നു.

ഭാര്യ: ജൂലി വർഗീസ് (സബാഹ് ഹോസ്പിറ്റൽ, കുവൈറ്റ്). മക്കൾ : എയ്ജല (കുവൈറ്റ്), ക്രിസ്റ്റി (കാനഡ).

പൊതുദർശനവും, സംസ്കാര ശുശ്രൂഷാ ക്രമീകരണങ്ങളും പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like
Leave A Reply