ലാന്‍ഡ്‌വേ തീയോളോജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പൽ ആയി ഡോ. ഷിനു കെ.ജോയി നിയമിതനായി
പന്തളം: ലാന്‍ഡ്‌വേ തീയോളോജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പൽ ആയി ഡോ. ഷിനു കെ.ജോയി നിയമിതനായി. തിരുവല്ല കുറ്റൂർ സ്വദേശിയും കുറ്റൂർ ഐ.പി.സി സഭാംഗമാണ്. ദൈവശാസ്ത്രത്തിൽ Th.D, M.Th, M.Div നേടിയ ശേഷം കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജിൽ ഡോക്ടർ ഓഫ് മിനിസ്ട്രി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നു. ഫിനാൻസ്, മാനേജ്‌മന്റ്റ്, ചരിത്രം എന്നിവയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ കുടുംബമായി ഖത്തറിൽ ആയിരിക്കുകയും ദോഹ ഐ.പി.സി സഭാംഗവുമാണ്. ഭാര്യ: നിഷ; മക്കൾ: റ്റെസ്സ, റ്റിയാന.
2019 ൽ ആരംഭിച്ച ലാന്‍ഡ്‌വേ തീയോളോജിക്കൽ സെമിനാരിയിൽ C.Th, D.Th, B.Th, M.Div, M.Th എന്നീ കോഴ്സുകൾ ഇംഗ്ലീഷിലും / മലയാളത്തിലും, ഓൺലൈൻ / ഓഫ്‌ലൈൻ ആയി നടത്തിവരുന്നു.