കാർ ടോറസുമായി കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

ഇരവിപേരൂർ തൈക്കൂട്ടത്തിൽ മെഡിക്കൽസ് ഉടമ റെജിയുടെ മകളുടെ മകനാണ് മരണപ്പെട്ട കുഞ്ഞ് ജോഷ്വാ

തിരുവല്ല: ടികെ റോഡിലെ തിരുവല്ല കറ്റോട് ജംഗ്ഷന് സമീപം കാറും ടോറസും കൂട്ടിയിടിച്ച് കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. നങ്ങ്യാർകുളങ്ങര നെയ്യിശ്ശേരിൽ വീട്ടിൽ അബിൻ വർഗീസ് – കവിത അന്ന ജേക്കബ് ദമ്പതികളുടെ മകൻ ജോഷ്വാ ആണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിച്ചത്. കറ്റോട് ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില് കുഞ്ഞ് കാറിനു പുറത്തേക്ക് തെറിച്ചു വീണു. ജോഷ്വയുടെ മാതാവ് കവിത ഓടിച്ചിരുന്ന കാർ ടോറസുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കവിതയ്ക്കും അമ്മ ജെസ്സിക്കും (കോഴിമല സ്കൂൾ ടീച്ചർ) പരിക്കേറ്റിരുന്നു. തിരുവല്ലയിൽ നിന്നും ഇരവിപേരൂരിലുള്ള കവിതയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. കവിതയുടെ പരിക്ക് ഗുരുതരമല്ല. അവർ ആശുപത്രി വിട്ടു. കവിതയുടെ മാതാവ് ജെസി ടീച്ചർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെയും നില ഗുരുതരമല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply