ഫോളോ- 2 യുവജന ക്യാമ്പ് അടൂരിൽ

അടൂർ: ഇന്റർനാഷണൽ അപ്പോസ്തോലിക് മിനിസ്ട്രിസ്-(ഐആം) ന്റെ നേതൃത്വത്തിൽ ത്രിദിന യുവജന ക്യാമ്പ് അടൂർ മാർത്തോമ യൂത്ത് സെന്ററിൽ ഒക്ടോബർ23,24,25 തീയതി കളിൽ നടക്കുകയാണ്.

23 രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിക്കുകയും വൈകുന്നേരം നടക്കുന്ന പൊതു യോഗത്തിൽ പാസ്റ്റർ. എം.കെ.മോനിച്ചൻ ഈ ക്യാമ്പ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുന്നതുമാണ്. തുടർന്നുള്ള ദിവസങ്ങളിൽ ക്രിസ്തുവിൽ പ്രസിദ്ധരായ പാസ്റ്റർ ജേക്കബ് ജോൺ,പാസ്റ്റർ അജി ആന്റണി , പാസ്റ്റർ ജോമോൻ വാഴപ്പാറ തുടങ്ങിയവർ ദൈവവചനം സംസാരിക്കുന്നു

പകൽ സമയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ.ഫേബ ഗ്രേസ് , ബ്രദർ. സോണി കെ.ജെ ,ബ്രദർ. ജെയിംസ് ചാക്കോ ,തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കുന്നതാണ്.

ക്രൈസ്തവ യുവജന ലോകത്തിന് ചിരപരിചിതരായ ബ്രദർ.ജോയൽ പടവത്ത്,ബ്രദർ. ടിബിൻ എ തങ്കച്ചൻ എന്നിവർ നയിക്കുന്ന മ്യൂസിക് ഈവനിംഗ് ക്യാമ്പിന്റെ പ്രത്യേകതയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply