ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മലയാളികൾ മരണപ്പെട്ടു

ദുബായ്: കരാമയിൽ മലയാളികൾ താമസിച്ച കെട്ടിടത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മലയാളികൾ മരണപ്പെട്ടു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ള താമസ സ്ഥലത്തുവെച്ച് മരണപ്പെട്ടു. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിധിൻ ദാസ് (24-വയസ്)ഇന്ന് പുലർച്ചെ നാലുമണിയോടെ മരണപ്പെട്ടു.

വിസിറ്റ് വിസയിൽ ദുബായിലെത്തിയ നിധിൻ ഈ അടുത്ത ദിവസമാണ് ഒരു കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ഒൻപതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply