ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസ് ബ്രിസ്ബനിൽ
ബ്രിസ്ബൻ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാലാമത് നാഷണൽ കോൺഫറൻസിന് Multicultural Centre, 28 Dibley St, Woolloongabba QLD 4102 വേദിയാകുന്നു. 27 വൈകിട്ട് 6 30ന് ചാപ്‌റ്റർ ചെയർമാൻ പാസ്റ്റർ ജെസ്വിൻ മാത്യൂസ് ഉദ്ഘാടനം ചെയ്യുകയും തുടർന്നുള്ള സെക്ഷനുകളിൽ റവ ജോർജ് മാത്യു പുതുപ്പള്ളി, പാസ്റ്റർ എ റ്റി ജോസഫ്, പാസ്റ്റർ ഹാനി യാസ്പുത്ര തുടങ്ങിയ ദൈവദാസന്മാർ ശുശ്രൂഷിക്കുന്നു. ഇവാ. ആഷേർ ബെൻ ഫിലിപ്പ്, ഇവാ. മനു മാത്യു എന്നിവരുടെ നേത്രത്തതിൽ ഗാനശുശ്രൂഷ നടക്കും.
29 ഞായറാഴ്ച 9 മണിക്കു നടക്കുന്ന സംയുക്ത ആരാധനയും കർതൃമേശയോടുകൂടി ഈ കോൺഫറൻസിന് തിരശ്ശീല വീഴും. ആസ്ട്രേലിയയിലുള്ള ദൈവദാസന്മാരും സഭകളും കുടുംബങ്ങളും ഈ കോൺഫറൻസിൽ പങ്കെടുക്കുന്നു. ഈ കോൺഫറൻസിന്റെ അനുഗ്രഹത്തിനുവേണ്ടി വിപുലമായ ക്രമീകരണങ്ങളും പ്രാർത്ഥനയും നടന്നു പോരുന്നു.