പീടിയേക്കൽ പാസ്റ്റർ പി റ്റി ചാക്കോയുടെ സംസ്കാരം നാളെ
കാനം: നിത്യതയിൽ ചേർക്കപ്പെട്ട പാടത്ത് മാപ്പിള കുടുംബാംഗം പീടിയേക്കൽ പാസ്റ്റർ പി റ്റി ചാക്കോയുടെ (86) മൃതശരീരം ഇന്ന് (ചൊവ്വ) വൈകുന്നേരം 6 ന് വീട്ടിൽ കൊണ്ട് വരികയും,സംസ്കാര ശുശ്രുഷകൾ നാളെ (ബുധൻ) രാവിലെ 8 മണിക്ക് ആരംഭിച്ച് 1 മണിക്ക് കാനം എബനേസർ സഭയുടെ നേതൃത്വത്തിൽ കാനം ചെട്ടിയറയിലുള്ള കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ് . ഐപിസി പാമ്പാടി സെന്ററിലെ സീനിയർ ശുശ്രുഷകരിൽ ഒരാളായിരുന്നു പാസ്റ്റർ പി റ്റി ചാക്കോ.
ഭാര്യ: ശോശാമ്മ ചാക്കോ. മക്കൾ: ഡെയ്‌സി, ഡാർലി, ഡോളി, പാസ്റ്റർ ഡാഡു, ഡിറ്റി (എല്ലാവരും യു എസ് എ). മരുമകൾ: സാം, സ്റ്റീഫൻ, പാസ്റ്റർ പി സി വർഗീസ് (സജി), ഷെറിൻ, സിബി.
വാർത്ത: അനീഷ് പാമ്പാടി