വിന്‍സെന്റ് ചിറ്റിലപ്പള്ളി (66) അയർലണ്ടിൽ നിര്യാതനായി
ദ്രോഗഡ: അയര്‍ലൻഡ് മലയാളി വിന്‍സെന്റ് ചിറ്റിലപ്പള്ളി (66) ദ്രോഗഡയിൽ അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മരണം. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശിയാണ്. ഭാര്യ: താര വിന്‍സന്റ് (റിട്ടയേര്‍ഡ് സ്റ്റാഫ് നഴ്‌സ്, ലൂര്‍ദ്ദ് ഹോസ്പിറ്റല്‍, ദ്രോഗഡ). ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്. ദ്രോഗഡ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗമായിരുന്ന വിൻസന്റ് ചിറ്റിലപ്പിള്ളിയുടെ വേർപാടി ൽ ഡിഎംഎ അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം പിന്നീട് നാട്ടിൽ വച്ച് നടത്താനാണ് തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർനടപടികൾ പൂർത്തീകരിക്കുന്നതിനും ദ്രോഗഡയിലെ വിവിധ ഇന്ത്യൻ സംഘടനകൾ കുടുംബത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അയര്‍ലഡിലുള്ള പൊതുദർശനം ചുവടെ കാണുന്ന വിലാസത്തിലും സമയത്തും നടക്കും. Townley’s Funeral Home, Crosslanes (A92XN75) from 5 o’clock until 7 o’clock on Wednesday evening with prayers at 6 o’clock. ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.