പാസ്റ്റർ ബിനു വടശേരിക്കരയുടെ പിതാവ് പി. സി ജോസഫ് (85) അക്കരെ നാട്ടിൽ
കുമ്പനാട് : എക്സൽ മിനിസ്ട്രീസ് ഇന്റർനാഷണൽ സ്ഥാപക ഡയറക്ടർ ബിനു വടശേരിക്കരയുടെ പിതാവ് പുത്തൻ പുരയ്ക്കൽ പി. സി ജോസഫ് (85) അക്കരെനാട്ടിൽ. കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ തിരുവല്ലയിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അവിടെ വച്ച് ഇന്ന് 17/10/23 ന് പുലർച്ചെ 6.30 യോടെ കൂടി നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്. ജിനു ജോസഫ് (മുംബൈ) ജഫ്രി ജോസഫ് (സൗദി) എന്നിവരാണ് മറ്റ് മക്കൾ. ഭാര്യ ശോശാമ്മ ജോസഫ് കീക്കൊഴൂർ തുലാമൂട്ടിൽ കുടുംബാംഗമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.