ക്രിസ്‌റ്റോ മാത്യൂ (23) ബ്രിസ്ബണിൽ നിര്യാതനായി
ബ്രിസ്‌ബൺ: കൊല്ലം ജില്ലയിലെ മുളവന മാർത്താണ്ഡപുരം വാഴവിള പുത്തൻവീട്ടിൽ മാത്യു ഡാനിയേലിന്റെയും ജെയ്സി മാത്യുവിന്റെയും ഏക മകൻ ക്രിസ്‌റ്റോ മാത്യൂ (23) ഓസ്ട്രേലിയയിലെ ബ്രിസ്ബനിൽ നിര്യാതനായി. യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാൻ്റിൽ ബിദുരാനന്തര ബിരുദ വിദ്യാർത്ഥി ആയിരുന്നു. സുഹൃത്തുക്കളുമൊത്തു ബീച്ചിൽ കുളിക്കുന്നതിനിടയിൽ തിരമാലയിൽ അകപ്പെട്ടു, ശേഷം വെന്റിലേറ്ററിൽ ആയിരുന്നു.
ഡൽഹിയിൽ സെൻ്റ് സ്റ്റീഫൻസ് മാർത്തോമ്മാ ചർച്ച്, മയൂർ വിഹാർ അംഗങ്ങളാണ്. സംസ്ക്കാരം മാതൃ ഇടവകയായ മുളവന പേരയം മാർത്തോമ്മാ സഭാ സെമിതേരിയിൽ നടന്നു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.