സുവിശേഷകൻ എം കെ ജോസഫ് (82) നിര്യാതനായി
കോട്ടയം: മാങ്ങാനം മച്ചുകാട്ട് എബനേസറിൽ സുവിശേഷകൻ എംകെ ജോസഫ് (82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് കഞ്ഞിക്കുഴി ഐപിസി ഫിലാടെല്ഫിയ സഭയുടെ മാങ്ങാനം ചിലമ്പ്രകുന്ന് സെമിതിരിയിൽ നടക്കും.
ഭാര്യ സൂസൻ ജോസഫ് (റിട്ട:ലേഡീസ് ഹെൽത്ത് സൂപ്പർവൈസർ) കോട്ടയം കരാപ്പുഴ തിരുവാതുക്കൽ കുടുംബഗം. മക്കൾ ഫിലേമോൻ (ദുബായ് ), പാസ്റ്റർ സോളമൻ ജോസഫ് (പിറവം സെന്റർ), ജോയ്‌സ് അജി. മരുമക്കൾ മെറിന, സൂസൻ, അജി ജോൺ.