ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍; 1100 പേര്‍ കൊല്ലപ്പെട്ടു
ടെല്‍ അവിവ്: പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഹമാസിനെതിരെ തിരിച്ചടിക്കാന്‍ സൈനിക നടപടികള്‍ക്ക് പച്ചക്കൊടി കാണിച്ച് ഇസ്രയേല്‍ ഗവണ്‍മെന്റ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ഹമാസ് ഗാസയില്‍ നിന്ന് നുഴഞ്ഞുകയറ്റം ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടിട്ടും തെക്കന്‍ ഇസ്രായേലിലെ നിരവധി പട്ടണങ്ങളില്‍ തങ്ങുന്ന അക്രമകാരികളുടെ അവസാന സംഘത്തെയും തുരത്താന്‍ ഇസ്രായേല്‍ സൈന്യം പ്രത്യാക്രമണം തുടരുകയാണ്.
അക്രമങ്ങളില്‍ ഇരുവിഭാഗത്ത് നിന്നും 1100 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കുറഞ്ഞത് 600 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 300-ലധികം പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടു. കലാപത്തിനിടെ ഹമാസ് പോരാളികള്‍ എത്ര സാധാരണക്കാരെയും സൈനികരെയും പിടികൂടി ഗാസയിലേക്ക് തിരികെ കൊണ്ടുപോയി എന്ന് നിര്‍ണ്ണയിക്കാന്‍ അധികാരികള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. വീഡിയോകളില്‍ നിന്നും സാക്ഷികളില്‍ നിന്നും ബന്ദികളാക്കിയവരില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമുണ്ടെന്നാണ് അറിവ്.
അതേസമയം ആക്രമണത്തില്‍ 1000 ഹമാസ് പോരാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍ഡ്രൂ ബ്ലിങ്കെന്‍ വാര്‍ത്താ ചാനലായ എബിസിയോട് പറഞ്ഞു. ഗാസ ഭരിക്കുന്ന തീവ്രവാദി ഗ്രൂപ്പിന്റെ ആസൂത്രണത്തിന്റെ വ്യാപ്തി ഇത് വെളിവാക്കുന്നത്. തോക്കുധാരികള്‍ മണിക്കൂറുകളോളം അക്രമം അഴിച്ചുവിട്ടു. പട്ടണങ്ങളിലും, ഹൈവേകളിലും, ഗാസയ്ക്ക് സമീപമുള്ള മരുഭൂമിയില്‍ നടന്ന ഒരു ടെക്‌നോ സംഗീതോത്സവത്തിലും സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇസ്രായേലിന് സഹായം പ്രഖ്യാപിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. പ്രതിരോധത്തിനും പിന്തുണയുടെ പ്രകടനമായും യുഎസ് ഒന്നിലധികം സൈനിക കപ്പലുകളും വിമാനങ്ങളും ഇസ്രായേലിലേക്ക് അയയ്ക്കുമെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.