ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ
മനാമ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലയ്ക്ക് അനുഗ്രഹീത സമാപ്‌തി. അഞ്ചു ടീമുകൾ പങ്കെടുത്ത മൽസരത്തിൽ ഒന്നാം സ്ഥാനം ഐപി സി ബഹ്‌റൈൻ , രണ്ടാം സ്ഥാനം എജി ബഹ്‌റൈൻ & മൂന്നാം സ്ഥാനം ഐ പി സി ഇമ്മാനുവേൽ എന്നിവർ കരസ്ഥമാക്കി. സെപ്റ്റംബർ 27ന് നടത്തപ്പെട്ട പ്രീലിമിനറി റൗണ്ടിൽ 12 ടീമുകൾ പങ്കെടുത്തു അതിൽ നിന്നു തിരെഞ്ഞെടുത്ത അഞ്ചു ടീമുകൾ ആണ് ഗ്രാൻഡ് ഫിനലക്ക് അർഹരായത്.പാസ്റ്റർ ബ്ലസൻ പി.ബി മത്സരത്തിനു നേതൃത്വം നൽകി. ചാപ്റ്റർ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.