അനിൽ ചെറിയാൻ(36) യൂ.കെയിൽ മരണമടഞ്ഞു
പോർട്സ്മൗത്: വർഷങ്ങളായി യുകെയിൽ സ്ഥിരതാമസമാക്കിയ സ്റ്റാഫ് നഴ്സും ഗായകനുമായ അനിൽ ചെറിയാൻ (36 വയസ്സ്) ഇന്ന് പുലർച്ചെ ഇംഗ്ലണ്ടിലെ സൗത്താംപ്ട്ടണിൽ മരണമടഞ്ഞു. കോട്ടയം സ്വദേശിയാണ്. ചില നാളുകളായി കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
ഭാര്യ ജോമി അനിൽ, മക്കൾ ഹെവൻ, ഹെയ്സിൽ. സംസ്കാരം പിന്നീട്.
ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും.