പാസ്‌റ്റർ സൈമൺ ചാക്കോ ഇന്ത്യാ സൺഡേസ്കൂൾ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
ഷാർജ: പ്രമുഖ പ്രഭാഷകനും വേദ അധ്യാപകനുമായ പാസ്‌റ്റർ സൈമൺ ചാക്കോ ഇന്ത്യ സൺഡേസ്കൂൾ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട്ടിലെ കുന്നൂരിൽ കെസ്‌വിക് ഹാളിൽ സെപ്റ്റംബർ 27 ന് നടന്ന വാർഷിക സമ്മേളനത്തിൽ ആണ് പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യയിലെ പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങൾക്ക് സൺഡേസ്കൂൾ സിലബസ്, അക്കാഡമിക് പരിശീലനം, സാമൂഹിക സേവനം എന്നിവ ആണ് ഇന്ത്യ സൺഡേസ്കൂൾ യൂണിയൻ ചെയ്തു വരുന്നത്. കൽപ്പക സക് സേന പ്രസിഡന്റായും ഡോക്ടർ ജേക്കബ് ചെറിയാൻ (ബാംഗ്ലൂർ) വൈസ് പ്രസിഡന്റായും ഡോക്ടർ അജിത് പ്രസാദം സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു.
പാസ്‌റ്റർ സൈമൺ ചാക്കോ അലഹബാദ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ ആണ്. ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ പ്രസിഡന്റ്, ഐപിസി ഗോസ്പൽ സെന്റർ ഷാർജ, ഐപിസി ഹെബ്രോൻ അലൈൻ എന്നീ സഭകളുടെ സീനിയർ ശുശ്രൂഷകനായും, ഐപിസി യുഎഇ റീജിയൺ ജോയിന്റ് സെക്രട്ടറിയായും, വർഷിപ്പ് സെന്റർ കോളേജ് ഓഫ് തിയോളജി അക്കാഡമിക് ഡീനായും സേവനമനുഷ്ഠിക്കുന്നു.