ക്രൈസ്‌തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ: ഒക്ടോബർ 11, 12 തീയതികളിൽ പാസ്റ്റർ ബി മോനച്ചൻ (കായംകുളം) ഖത്തറിൽ പ്രസംഗിക്കും
ഖത്തർ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 11, 12 തീയതികളിൽ വൈകിട്ട് 6.30 മുതൽ 9.15 വരെ ഐ.ഡി.സി.സി കോംപ്ലക്സ് ബിൽഡിംഗ് നമ്പർ 2 ഹാൾ നമ്പർ 5 ൽ വച്ച് ‘ഇൻ ഹിസ് പ്രസൻസ്’ എന്ന പേരിൽ ദ്വിദിന കൺവൻഷൻ നടക്കും.
ഈ മീറ്റിംഗിൽ സുപ്രസിദ്ധ പ്രസംഗകനും വേദ അധ്യാപകനുമായ പാസ്റ്റർ. ബി.മോനച്ചൻ ദൈവവചനം ശുശ്രൂഷിക്കും.
പ്രസ്തുത മീറ്റിങ്ങ് ഖത്തർ മലയാളി പെന്തകോസ്റ്റൽ കോൺഗ്രിഗേഷന്റെ പ്രസിഡന്റും ദോഹ ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ. പി. കെ ജോൺസൺ ഉദ്ഘാടനം നിർവഹിക്കും. ക്രൈസ്തവ എഴുത്തുപുര ഖത്തർ ക്വയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും.
ഈ മീറ്റിങ്ങിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.