ക്രിസ്ത്യാനികൾക്ക് നേരെ തുപ്പിയതിന് 5 ജൂതന്മാരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു

ജറുസലേം: ജറുസലേമിലെ ക്രിസ്ത്യൻ തീർഥാടകരുടെ ദിശയിൽ തുപ്പുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവരുടെ വ്യാപകമായ വിമർശനത്തിന് കാരണമായതിനെ തുടർന്ന് ഇസ്രായേൽ പോലീസ് അഞ്ച് തീവ്ര യാഥാസ്ഥിതിക ജൂതന്മാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.

ഏതാനും ജൂതന്മാരുടെ നടപടികളെ താൻ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ വേഗത്തിലുള്ള നടപടി വാഗ്ദ്ധാനം ചെയ്യുമെന്നും നെതന്യാഹു ഒരു പത്രപ്രസ്താവനയിൽ പറഞ്ഞു.

“ക്രിസ്ത്യാനികളോടുള്ള നിന്ദ്യമായ പെരുമാറ്റം അപകീർത്തികരവും അസ്വീകാര്യവുമാണ്. ക്രൈസ്‌തവർക്ക്  എന്ത് ദ്രോഹവും ഉണ്ടായാൽ ഞങ്ങൾ സഹിഷ്ണുത കാണിക്കില്ല,” നെതന്യാഹു പറഞ്ഞു. അതേ ദിവസം തന്നെ വാർഷിക കൂടാര പെരുന്നാളിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും സമാനമായ വികാരങ്ങൾ പ്രതിധ്വനിച്ചു.

“നമ്മുടെ രാജ്യത്തുള്ള   എല്ലാ മത സമൂഹങ്ങളെയും സംരക്ഷിക്കാനും എല്ലാ സ്ഥലങ്ങളെയും മത നേതാക്കളെയും മനുഷ്യരെയും വിദ്വേഷത്തിന്റെയോ അസഹിഷ്ണുതയുടെയോ നികൃഷ്ടമായ പ്രകടനങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഞങ്ങൾ ശ്രമിക്കും” ഹെർസോഗ് പറഞ്ഞു.

ഒക്‌ടോബർ 3-ന് എക്‌സ് പ്ലാറ്റഫോമിൽ  പ്രചരിച്ചിരുന്ന വൈറൽ വീഡിയോയുടെ അടിസ്ഥാനത്തിൽ, ഉന്നതരുടെ അപലപനത്തെത്തുടർന്ന്,  അഞ്ച് വ്യക്തികളെ ഇസ്രായേൽ പോലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികൾക്കെതിരെ ആക്രമണത്തിന് കേസെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

1948-ൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചതും യഹൂദരുടെ വിശുദ്ധഭൂമിയിലേക്കുള്ള തിരിച്ചുവരവും ബൈബിൾ പ്രവചനം അനുസരിച്ചാണെന്ന ആശയം ഉൾക്കൊള്ളുന്ന ക്രിസ്ത്യൻ സയണിസത്തിന്റെ ആശയമാണ് മുദ്രാവാക്യങ്ങൾ ലക്ഷ്യമിട്ടത്.

ജറുസലേമിലെ പഴയ നഗരത്തിൽ പരമ്പരാഗതമായി നടക്കുന്ന കൂടാരങ്ങളുടെ പെരുന്നാളായ സുക്കോട്ടിനിടെയാണ് അറസ്റ്റിന് കാരണമായ സംഭവം നടന്നത്.

ആരാധനയ്ക്കായി വിശുദ്ധ നഗരത്തിലേക്ക് വരാനുള്ള ദൈവത്തിന്റെ കൽപ്പന അനുസരിച്ച് ഇസ്രായേലിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും യഹൂദന്മാർ ജറുസലേമിൽ ഒത്തുകൂടുന്ന മൂന്ന് പെരുന്നാളുകളിൽ ഒന്നാണിത്.

വിദേശ ക്രിസ്ത്യൻ തീർഥാടകർ തങ്ങളുടെ ഘോഷയാത്ര ആരംഭിക്കുമ്പോൾ ഒരു വലിയ മരക്കുരിശുമായി പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്നത് വീഡിയോയിൽ കാണിച്ചു. എതിർദിശയിൽ ക്രിസ്ത്യാനികളെ കടന്നുപോകുകയായിരുന്ന കുട്ടികളടക്കം നാല് ജൂതന്മാർ തീർത്ഥാടകരുടെ അടുത്തെത്തിയപ്പോൾ നിലത്തു തുപ്പി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply