എക്സൽ വി ബി എസ് 2024 തീം പ്രകാശനം

KE News Desk UAE

കുമ്പനാട്‌: ഭാരതത്തിലെ പ്രമുഖമായ ബാല സുവിശേഷീകരണ സംഘടന എക്സൽ മിനിസ്ട്രീസ് 2024 ലേയ്ക്കുള്ള വിബിഎസിന്റെ ചിന്താവിഷയം അവതരിപ്പിക്കുന്നു. 2023 ഒക്ടോബർ 7 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കുമ്പനാട് എക്സൽ മിനിസ്ട്രീസ് ഇൻറർനാഷണൽ ഓഫീസിന്റെ പുതിയ റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ നടക്കുന്ന ചടങ്ങിൽ ഡയറക്ടർമാരായ ബിനു ജോസഫ് വടശ്ശേരിക്കരയും അനിൽ ഇലന്തൂരും പ്രകാശനം നിർവഹിക്കും. മുഖ്യാതിഥിയായി റവ.ഡോ. വർക്കി എബ്രാഹാം കാച്ചാണത്ത് പങ്കെടുക്കുന്ന യോഗത്തിൽ തമ്പി മാത്യു അറ്റ്ലാന്റ , തോമസ് എം പുളി വേലിൽ, റിബി കെന്നത്ത്, എന്നിവർ ആശംസകൾ അറിയിക്കും.

2007 ൽ ആരംഭിച്ച എക്സൽ മിനിസ്ട്രിയുടെ പ്രവർത്തനം പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ 15 ഭാഷകളിൽ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളിലേയ്ക്ക് ദൈവവചനം എത്തിക്കുവാനുള്ള പ്രവർത്തന പദ്ധതിയാണ് ഈ വർഷം നടപ്പിലാക്കുന്നതെന്ന് എക്സൽ വിബിഎസ് ഇൻറർനാഷണൽ ഡയറക്ടർ ഷിനു തോമസ് കാനഡ അഭിപ്രായപ്പെട്ടു. പ്രകാശന ചടങ്ങ് എക്സൽ മീഡിയ തത്സമയ സംപ്രേഷണം ചെയ്യും. ജോബി. കെ.സി, ബെൻസൻ വർഗീസ് എന്നിവർ വി ബി എസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply