മാവേലിക്കര ഫസ്റ്റ് ഏ ജി: ശതാബ്‌ദി ലോഗോ പ്രകാശനം ചെയ്തു

മാവേലിക്കര: മാവേലിക്കര ഫസ്റ്റ് ഏ ജി സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ഒക്ടോബർ 1-ന് മാവേലിക്കര ഏ. ജി ചർച്ചിൽ ഏ ജി മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ഡയറക്ടറും സഭാ സെക്രട്ടറിയുമായ സുനിൽ പി വർഗീസ് സഭാ പാസ്റ്റർ വി. സി. ജോർജ് കുട്ടിയ്ക്ക് നൽകി പ്രകാശനം ചെയ്തു.

1924-ൽ മാവേലിക്കരയിൽ ആരംഭിച്ച സഭയുടെ ശതാബ്‌ദി ആഘോഷം 2024 ജനുവരിയിൽ നടക്കും. ഇതിനോടനുബന്ധിച്ചു വിവിധ സാമൂഹിക ജീവകാരുണ്യ പദ്ധതികളും, ശതാബ്ദിയോടനുബന്ധിച്ചു പണിതുകൊണ്ടിരിക്കുന്ന ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടക്കും. ഈ സമ്മേളനങ്ങളിൽ സഭാ -സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply