ഐ പി സി കോസ്റ്റൽ മിഷൻ ബോർഡ്: ലഹരി വിരുദ്ധ ബോധവൽക്കരണ സുവിശേഷ റാലി ഒക്ടോബർ 4, 5 തീയതികളിൽ കാസർഗോഡ് ജില്ലയിൽ
കുമ്പനാട് : ഐ പി സി കേരളാ സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡ് നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവത്ക്കണ സുവിശേഷ റാലി കാസർഗോഡ് ജില്ലയിൽ ഒക്ടോബർ 04, 05 തീയതികളിൽ നടക്കും. ഒക്‌ടോബർ 04 ന് ചേർക്കുളത്ത് നിന്നും ആരംഭിക്കുന്ന റാലി 05 ന് വൈകുന്നേരം ചെറുവത്തൂരിൽ സമാപിക്കും. സംസ്ഥാന പി വൈ പി എ മുൻ പ്രസിഡന്റ് പാസ്റ്റർ വി പി ഫിലിപ്പ് സമാപന സന്ദേശം നൽകും.
കാസർഗോഡ് ജില്ലയിലെ കർത്തൃ ദാസന്മാർ റാലിയിൽ പങ്കാളിത്തം വഹിക്കും. കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു നേതൃത്വം വഹിക്കും. ഐ പി സി കേരളാ സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡിന്റെ ഭാരവാഹികളായ പാസ്റ്റർ എൻ വിജയകുമാർ (ചെയർമാൻ) പാസ്റ്റർ സാബു ആര്യപള്ളിൽ (വൈസ് ചെയർമാൻ), ബിനു വി ജോർജ് (സെക്രട്ടറി), ഡേവിഡ് സാം (ട്രഷറർ) പാസ്റ്റർ ദിലു ജോൺ (ഡയറക്‌ടർ) പാസ്റ്റർ ഷാജി എം ബഥേസ്ദാ കോർഡിനേറ്റർ, മെമ്പർമാരായി പാസ്റ്റർമാരായ പോൾ സുരേന്ദ്രൻ, കുഞ്ഞുമോൻ എന്നിവരാണ് ഐ പി സി കേരളാ സ്റ്റേറ്റ് കോസ്റ്റൽ മിഷൻ ബോർഡിന് നേതൃത്വം നൽകി വരുന്നത്.