കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെ റ്റി എം സി സി) 2023 വാർഷിക കൺവൻഷൻ ഒക്റ്റോബർ 4 മുതൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ 2023 വാർഷിക കൺവൻഷൻ ഒക്ടോബർ മാസം 4, 5, 6 (ബുധൻ മുതൽ വെള്ളി വരെ) വൈകിട്ട് 7 മണി മുതൽ 9 മണി വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ഇവാൻജെലിസ്റ്റ് ബിജു ചുവന്നമണ്ണ് ദൈവവചനം പ്രഘോഷിക്കും. കെ. ടി. എം. സി. സി ഗായക സംഘത്തോടപ്പം വർഷിപ്പ് ലീഡർ ബ്രദർ സ്റ്റാൻലി എബ്രഹാം റാന്നി ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.
കുവൈറ്റ് റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു 70 വർഷങ്ങൾ പിന്നിടുകയാണ്. മാർത്തോമ്മ, സി എസ് ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാ വിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെ. റ്റി. എം. സി. സി പ്രതിനിധാനം ചെയ്യുന്നു. നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (എൻ ഈ സി കെ) യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് കെ റ്റി എം സി സിയാണ്. കൺവെൻഷൻറെ പ്രവർത്തങ്ങൾക്കായി ബ്രദർ റോയി കെ യോഹന്നാൻ (എൻ. ഈ. സി. കെ സെക്രട്ടറി), സജു വി. തോമസ് (പ്രസിഡന്റ), റെജു ഡാനിയേൽ ജോൺ (സെക്രട്ടറി), വിനോദ് കുര്യൻ (ട്രഷറാർ), അജോഷ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.