ദി ചർച്ച് ഓഫ് ഗോഡ് ഇത്തിത്താനം 50ന്റെ നിറവിൽ
ഇത്തിത്താനം: ഇത്തിത്താനം ദി ചർച്ച്ഓഫ് ഗോഡ് ദൈവസഭയുടെ സുവർണ ജൂബിലി സഭാഹാളിൽ Adv ജോബ് മൈക്കിൾ MLA ഉദ്ഘാടനം ചയ്തു സഭാ പാസ്റ്റർ പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് prof.ടോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുരളീധരൻ നായർ, കുറിച്ചി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി സ്മിത ബൈജു ,ബി.ആർ മഞ്ചിഷ് എന്നിവർ ആശംസ അറിയിച്ചു. പാസ്റ്റർ സുബിൻ ജേക്കബ് സങ്കീർത്തനം വായിച്ചു പാസ്റ്റർ മനോജ് സി വർഗീസ്(USA) മുഖ്യ സന്ദേശം നല്കി . സഭാ കൗൺസിൽ അംഗം പാസ്റ്റർ പി.പി ജോൺ, പാസ്റ്റർ പി.എം എബ്രഹാം, പാസ്റ്റർ പി.ജെ തോമസ് എന്നിവർ സംസാരിച്ചു. പാസ്റ്റർ സി.എ എബ്രഹാം ജോബ് മൈക്കിൾ M.L.A ക്ക് സുവനിയർ കൊടുത്ത് പ്രകാശനം ചയ്തു. പ്രമോദ് സി കുര്യൻ സ്വാഗതവും, സഭാ സെക്രട്ടറി എം.എ സതീഷ് കൃതജ്ഞതയും പറഞ്ഞു.