“സഫല്‍” യൂത്ത് മീറ്റ് കേരളത്തിലെ വിവിധ ജില്ലകളിൽ നടക്കും

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക”
എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന ക്യാമ്പുകൾ നടക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ യുവജനങ്ങൾക്കുള്ള പ്രത്യേക കൗൺസിലിംഗ്, തീരുമാനങ്ങൾ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, ലഹരിക്കെതിരെ ജാഗ്രത, പ്രണയചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗൽഭരായവർ ക്ലാസുകൾ നയിക്കുന്നു. 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കാവുന്നതാണ്.

കോട്ടയം ജില്ലയിലെ യുവജനങ്ങൾക്ക് വേണ്ടി 2023 സെപ്റ്റംബർ 27 ാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ കോട്ടയം സുവാർത്ത ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. വർക്കി എബ്രഹാം കാച്ചാണത്ത് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ബിനു വടശേരിക്കര, ഗ്ലാഡ്സൻ ജയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ജസ്റ്റിൻ ജോസ് ആരാധനക്കു നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply