പാസ്റ്റർ എ.എം യോഹന്നാന്റെ സംസ്കാരം വ്യാഴാഴ്ച വെൺമണിയിൽ
വെൺമണി: ഐപിസി ഹെബ്രോൻ ഉംഅൽ ക്വീൻ സഭയുടെ സ്ഥാപകൻ വെൺമണി ആറ്റുപുറത്തു ലിറ്റിൽ ഹോമിൽ പാസ്റ്റർ എ.എം യോഹന്നാൻ (65) നിത്യതയിൽ ചേർക്കപ്പെട്ടു.
മാവേലിക്കര കല്ലുമല തടാലിൽ കിഴക്കെതിൽ വത്സമ്മ യോഹന്നാൻ ആണ് സഹധർമ്മിണി. സംസ്കാര ശുശ്രൂഷ
2023 സെപ്റ്റെംബർ 21 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വെണ്മണിയിൽ ഉള്ള ഭവനത്തിൽ ശുശ്രൂഷയ്ക്കും ശേഷം ഉച്ചയ്ക്ക് രണ്ടു മണിക്ക് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വെണ്മണി സഭാ സെമിത്തേരിയിൽ നടത്തപ്പെടും
മക്കൾ – സജോ ജോൺ (ദുബായ്), സിജോ ജോൺ (ഓസ്ട്രേലിയ)
മരുമക്കൾ – സിനി ആനി തങ്കച്ചൻ (ദുബായ്), ഫെബിൻ കുര്യാക്കോസ് (ഓസ്‌ട്രേലിയ )
സഹോദരങ്ങൾ – മേരി സാമുവേൽ ( ചുനക്കര ) എ.എം ബാബു മാത്യു ( യൂ.എ.ഇ ), എ.എം സണ്ണി മാത്യു (ഡാളസ് ) ലാലി ബെന്നി (യൂ.എ.ഇ ) പാസ്റ്റർ.എ.എം റജി മാത്യു (ഗില്ഗാൽ എ ജി , ഷാർജ)