അബ്ബാസിയ : തിരുവല്ല പൊടിയാടി സ്വദേശിനി പരേതനായ കിഴക്കയിൽ വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മകളും ചാഞ്ഞോടി സ്വദേശി റെജിയുടെ ഭാര്യ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്ന ഷീബ റെജി (42) സെപ്റ്റംബർ 4ന് ഉച്ചക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മരണമടഞ്ഞു.
അബ്ബാസിയയിലെ അപ്സര ബസാറിന് സമീപത്തുള്ള കെട്ടിടത്തിലാണ് ഇവർ കുടുംബ സമേതം താമസിച്ച് വന്നത്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ഇവർ കുവൈത്തിൽ പ്രവാസിയാണ്. മകൻ നാട്ടിൽ എഞ്ചീനിയറിംഗ് വിദ്യാർത്ഥിയും മകൾ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൾ 9-ാം ക്ലാസ്സ് വിദ്യാർഥിനിയാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -