ജെയിംസ് വർഗ്ഗീസിൻ്റെ (45) സംസ്കാരം ബുധനാഴ്ച
മല്ലപ്പള്ളി: ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗവും മല്ലപ്പള്ളി വേലൂർ വീട്ടിൽ പരേതനായ പാടിമൺ വറുഗീസിന്റെ മകൻ ജെയിംസ് വർഗ്ഗീസ് (മനോജ് – 45) നിര്യാതനായി. മല്ലപ്പള്ളിക്കടുത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പുഷ്പഗിരി ഹോസ്പറ്റലിൽ തീവ്രപരിചരണത്തിൽ ആയിരുന്നു. അവധിയോടുള്ള ബന്ധത്തിൽ നാട്ടിലെത്തിയതായിരുന്നു ഭാര്യ: ഷീജ വർഗ്ഗീസ്, മകൻ: ജോഷ്വ. മാതാവ്: മോളി, സഹോദരൻ: മഞ്ചേഷ് .
ഭൗതികശരീരം ബുധനാഴ്ച്ച രാവിലെ മല്ലപ്പള്ളി മാത്തൻ ആശുപത്രിയുടെ മോർച്ചറിയിൽനിന്ന് എടുത്ത്, 8 മണിക്ക് കീഴ്വായ്പ്പൂരുള്ള വീട്ടിൽ എത്തിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11:30-ന് കീഴ്വായ്പ്പൂര് AG സഭയുടെ വെണ്ണിക്കുളത്തുള്ള സെമിത്തേരിയിലേക്ക് സംസ്ക്കാരശുശ്രൂഷകൾക്കായി കൊണ്ടുപോകും.

- Advertisement -
