ഐ പി സി വെമ്പായം സെന്റർ ഉത്ഘാടനം സെപ്റ്റംബർ 16 ന്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഐ പി സിക്ക് പുതിയ വെമ്പായം സെന്റർ കൂടി നിലവിൽ വന്നു.
സെപ്റ്റംബർ 16 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നാലാഞ്ചിറ ഐ പി സി ജയോത്സം വർഷിപ്പ് സെന്ററിൽ നടക്കുന്ന ശുശ്രൂഷയിൽ ഐ പി സി സംസ്ഥാന ഉപാദ്ധ്യക്ഷൻ പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് സെന്ററിന്റെ ഉത്ഘാടനവും, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിന്റെ സെന്റർ പാസ്റ്റർ നിയമന ശുശ്രൂഷയും നിർവ്വഹിക്കും. കേരളാ സ്റ്റേറ്റ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആശംസകൾ അറിയിക്കും. വിക്റ്ററി ഫെസ്റ്റ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വെമ്പായം ഏരിയാ കൺവീനർ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിന്റെ നേതൃത്വത്തിൽ പ്രവർത്തന മികവിനെ തുടർന്ന് സഭകളുടെ എണ്ണം വർദ്ധിക്കുകയും സെന്റർ പദവി ലഭിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like
Leave A Reply