ലിയാന മോളുടെ സംസ്കാരം വ്യാഴാഴ്ച തടിയൂരിൽ
തടിയൂർ: കഴിഞ്ഞ ദിവസം അയർലന്റ് കോർക്കിൽ കർത്താവിൽ നിദ്ര പ്രാപിച്ച ലിയാന ലിജു ജോസഫിന്റെ (7) ഭൗതികശരീരം സെപ്തം. 7 വ്യാഴാഴ്ച രാവിലെ എട്ടരയ്ക്ക് ഭവനത്തിൽ കൊണ്ടുവരും.
രാവിലെ 9:30 മുതൽ 12 :30 വരെ തടിയൂർ കുറിയന്നൂർ ശാലേം മർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെയ്ക്കുന്നതുമാണ്. തുടർന്ന് കടയാർ ന്യൂ ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തി 1:30 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
കടയാർ കാരുവേലിൽ കണനിൽക്കും കാലായിൽ ലിജു ജോസഫിന്റെയും ജിൻസിയുടെയും മകളാണ് ലിയാന.ഏക സഹോദരി ഇവാന.
പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളും കൊല്ലം ന്യൂ ഇന്ത്യ ദൈവസഭ സെന്റർ ശുശ്രൂഷകനുമായ ലിജോ ജോസഫിന്റെ സഹോദര പുത്രിയുമാണ്.