വർധിച്ച് വരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ സൈബർ ഡിവിഷൻ രൂപീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ച് വരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം ഏകോപിപ്പിക്കാനായി സൈബർ ഡിവിഷൻ രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചു.
അടുത്തമാസം എട്ടിന് ഇത് സംബന്ധിച്ച് പോലീസിന്റെ യോഗം ചേരും. ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഐജിയുടെ മേൽനോട്ടത്തിലായിരിക്കും പുതിയ സംവിധാനം.