ഡോ.ജെ വിൽസന്റെ ഭൗതീക ശരീരം ഇന്ന് ഡൽഹിയിൽ പൊതുദർശനം; സംസ്കാരം തിരുവനന്തപുരത്ത്
തിരുവനന്തപുരം :
ഡൽഹിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട ലൗ ആർമ്മി ക്രൂസെഡ് സ്ഥാപകൻ ഡോ.ജെ വിൽസൻ്റെ ഭൗതികശരീരം ഞായർ ഉച്ചയ്ക്ക് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഭൗതികശരീരം വിൽസൺ പാസ്റ്ററുടെ പോത്തൻകോട് അയിരൂപ്പാറ LAC ഭവനിൽ കൊണ്ടുവരും.
തുടർന്ന് ഉച്ചക്ക് 2 മണി മുതൽ അന്ന് രാത്രിയും തിങ്കൾ പകൽ മുഴുവനും ഭവനത്തിൽ തന്നെ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.
28 തിങ്കൾ രാത്രി 9 മണിയോടുകൂടി അവിടെനിന്നും ഭൗതികശരീരം പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കൽ ലൗ ആർമി സെന്ററിൽ കൊണ്ടുവരുന്നതാണ്.
ചൊവ്വാഴ്ച പകൽ മുഴുവനും രാത്രിയും ലൗ ആർമി സെന്ററിൽ
ഓഗസ്റ്റ് 30 ബുധൻ രാവിലെ എട്ടുമണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് 2 മണി മുതൽ ലവ് ആർമി സെന്ററിൽ സംസ്കാര ശുശ്രൂഷ നടക്കുന്നതാണ്.