വിനോദ് തോമസ് (59) ബ്രിട്ടണിൽ നിര്യാതനായി
ലണ്ടൻ: ഇംഗ്ലണ്ടിലെ ബ്രാഡ്ലി സ്റ്റോക്കിൽ കോട്ടയം സ്വദേശി വിനോദ് തോമസ് (59) നിര്യാതനായി. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് വിനോദിന്റെ മരണം സംഭവിച്ചത്. വർഷങ്ങളായി യൂക്കെയിൽ സ്ഥിരതാമസമാണ് വിനോദും കുടുംബവും. കോട്ടയം വലിയ പീടികയില്‍ വീട്ടില്‍ കുടുംബാംഗമാണ്. ലീനാ തോമസാണ് ഭാര്യ. ഡോ. മേരി വിനോദ്, മായാ വിനോദ് എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട്. ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും.